ഹരിയാന: കോണ്‍ഗ്രസിന് 90ല്‍ 68 സീറ്റ്
ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം. 90 അംഗ നിയമസഭയില്‍ 68 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.
ഭരണകക്ഷിയായ ഐഎന്‍എല്‍ഡിക്ക് ഒമ്പത് സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബിജെപി രണ്ട് സീറ്റ് നേടി. 11 സീറ്റുകള്‍ മറ്റുള്ളവരാണ് നേടിയത്.
3.00 പിഎം
ഹരിയാന: കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം
ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ആകെയുള്ള 90 സീറ്റില്‍ 81 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 60 സീറ്റ് നേടി.
ഭരണകക്ഷിയായ ഐഎന്‍എല്‍ഡിക്ക് ഒമ്പത് സീറ്റാണുള്ളത്. ബിജെപി രണ്ട് സീറ്റ് നേടി. മറ്റുള്ളവരാണ് 10 സീറ്റുകള്‍ നേടിയത്.
11.37 എഎം
ഹരിയാന: കോണ്‍ഗ്രസ് അധികാരത്തിലേക്ക്
ചണ്ഡീഗഡ്: ഹരിയാനയില്‍ വന്‍വിജയം നേടി കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം അവര്‍ക്ക് കിട്ടുമെന്ന് വ്യക്തമായിട്ടുണ്ട്.
ആകെയുള്ള 90 സീറ്റുകളില്‍ 30 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം നേടിക്കഴിഞ്ഞു. 37 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഭരണകക്ഷിയായ ഐഎന്‍എല്‍ഡിക്ക് 10 സീറ്റില്‍ മാത്രമാണ് മുന്‍തൂക്കം. ബിജെപി രണ്ട് സീറ്റിലും മറ്റുള്ളവര്‍ 11 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.
11.30 എഎം
ഹരിയാന: കോണ്‍ഗ്രസിന് വന്‍മുന്നേറ്റം
ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് വ്യക്തമായ മേധാവിത്തം സ്ഥാപിച്ചു. ഫലം പ്രഖ്യാപിച്ച ഏതാനും സീറ്റുകളുള്‍പ്പെടെ ആകെയുള്ള 90 സീറ്റില്‍ 63 സീറ്റുകളിലെ പ്രവണതയും കോണ്‍ഗ്രസിന് അനുകൂലമാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചേക്കും.
ഓം പ്രകാശ് ചൗത്താലയുടെ ഐഎന്‍എല്‍ഡിക്ക് 16 സീറ്റുകളിലാണ് മുന്‍തൂക്കം. ബിജെപി രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നു.
11.07 എഎം
ഹരിയാനയില്‍ ഭജന്‍ലാല്‍ ജയിച്ചു
ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് ഭജന്‍ലാല്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. അദംപൂര്‍ മണ്ഡലത്തില്‍ തന്റെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയെ 86,000 പരം വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്പിച്ചത്.












Click it and Unblock the Notifications