Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ തൂക്കുനിയമസഭ

പാറ്റ്ന: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബീഹാറില്‍ തൂക്കുനിയമസഭ. ആകെയുള്ള 243 സീറ്റുകളില്‍ 91 സീറ്റാണ് എന്‍ഡിഎ നേടിയത്. ഭരണകക്ഷിയായ ആര്‍ജെഡി സഖ്യം 78 സീറ്റ് നേടി.

രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി 28 സീറ്റാണ് നേടിയത്. എല്‍ജെപിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് 11 സീറ്റ് നേടി. 35 സീറ്റ് മറ്റുള്ളവര്‍ക്കാണ്. ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ബീഹാര്‍: എന്‍ഡിഎക്ക് മുന്‍തൂക്കം

പാറ്റ്ന: ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായ ബീഹാറില്‍ എന്‍ഡിഎ കൂടുതല്‍ സീറ്റുകളില്‍ മുന്‍തൂക്കം സ്ഥാപിച്ചു. മൊത്തം 243 സീറ്റുകളിലെ സൂചനകള്‍ ലഭ്യമായപ്പോള്‍ 87 സീറ്റില്‍ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ഫലം അറിവായ സീറ്റുകളില്‍ 35 സീറ്റ് എന്‍ഡിഎക്ക് ലഭിച്ചു.

23 സീറ്റാണ് ആര്‍ജെഡി സഖ്യത്തിന് ലഭിച്ചത്. മൊത്തം സീറ്റുകളില്‍ 76ല്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ട്.

സഖ്യകക്ഷികളായ എല്‍ജെപിയും കോണ്‍ഗ്രസും 43 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. ഫലം അറിവായവയില്‍ 10 സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചു.

2.05 പിഎം

ആര്‍ജെഡി, എന്‍ഡിഎ ഒപ്പത്തിനൊപ്പം

ബീഹാര്‍: ആര്‍ജെഡി, എന്‍ഡിഎ ഒപ്പത്തിനൊപ്പം

പാറ്റ്ന: ബീഹാറില്‍ 45 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ ആര്‍ജെഡിയും എന്‍ഡിഎയും ഒപ്പത്തിനൊപ്പം. ഇരുസഖ്യങ്ങളും 15 സീറ്റ് വീതം നേടി.

കോണ്‍ഗ്രസ് മൂന്നും ലോക്ജനശക്തി രണ്ടും സീറ്റ് നേടി. 10 സീറ്റ് മറ്റുള്ളവരാണ് നേടിയത്. 1.00 പിഎം

ബീഹാര്‍: ആര്‍ജെഡി-14, എന്‍ഡിഎ-10

പാറ്റ്ന: ബീഹാറില്‍ 35 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 14 സീറ്റുകളില്‍ ആര്‍ജെഡി വിജയിച്ചു. എന്‍ഡിഎ 10 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റും ലോക്ജനശക്തി ഒരു സീറ്റും നേടി. എട്ട് സീറ്റുകള്‍ നേടിയത് മറ്റുള്ളവരാണ്.
1.00 പിഎം

ബീഹാറില്‍ എന്‍ഡിഎ മുന്നേറുന്നു

പാറ്റ്ന: ബീഹാറില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മുന്നേറുന്ന സഖ്യം എന്‍ഡിഎയായി. 74 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. ഭരണകക്ഷിയായ ആര്‍ജെഡി സഖ്യത്തിന് 70 സീറ്റിലാണ് മുന്‍തൂക്കമുള്ളത്.

ലോക്ജനശക്തി 31 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. അവരുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലാണ് മേധാവിത്തം പുലര്‍ത്തുന്നത്. 37 മറ്റുള്ളവര്‍ക്കാണ് ലീഡ്.
11.45 എഎം

ആര്‍ജെഡി മൂന്ന് സീറ്റില്‍ വിജയിച്ചു

പാറ്റ്ന: ബീഹാറില്‍ ഫലം പ്രഖ്യാപിച്ച മൂന്ന് സീറ്റുകളില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി വിജയം നേടി.
ബീഹാറില്‍ അനിശ്ചിതത്വം

പാറ്റ്ന: ബീഹാറില്‍ ലീഡിംഗ് നിലയില്‍ ആര്‍ജെഡിയും ബിജെപിയും തൊട്ടരുകില്‍ നില്‍ക്കുന്നു. ആര്‍ജെഡി സഖ്യം 51 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 44 സീറ്റില്‍ മുന്നിലാണ്. രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി 28 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ മാത്രമാണ് മുന്നില്‍.
10.40 എഎം

ബീഹാറില്‍ റാബ്റി ദേവി പിന്നില്‍

പാറ്റ്ന: ബീഹാറില്‍ മുഖ്യമന്ത്രി റാബ്റി ദേവി രഘോപൂര്‍ മണ്ഡലത്തില്‍ പിന്നില്‍ നില്‍ക്കുന്നു. എല്‍ജിപിയിലെ രാജീവ് രഞ്ജനേക്കാള്‍ 3000 വോട്ടുകള്‍ക്ക് പിന്നിലാണ് റാബ്റി ദേവി.
10.25 എഎം

ബീഹാറില്‍ ആര്‍ജെഡി രണ്ട് സീറ്റില്‍ ജയിച്ചു
10.20 എഎം

പാറ്റ്ന: ബീഹാറില്‍ ആദ്യത്തെ രണ്ട് സീറ്റുകളിലെ ഫലം അറിവായി. രണ്ട് സീറ്റും ആര്‍ജെഡിയാണ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+