Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസ്റുകാര്‍ മതത്തിനെതിരല്ല: പിണറായി

കോഴിക്കോട്: കമ്യൂണിസ്റുകാര്‍ മതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന പ്രചാരണം ശരിയല്ലെന്നും ആ നിലയിലേക്ക് കമ്യൂണിസ്റുകാര്‍ ഒരിക്കലും പോയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കമ്യൂണിസ്റുകാര്‍ മതത്തിന് എതിരാണെന്ന പ്രചാരണം രാഷ്ട്രീയമായി തങ്ങളെ എതിര്‍ക്കുന്നവരാണ് അഴിച്ചുവിട്ടത്. എല്ലാ മതവിശ്വാസികളും അണിനിരക്കുന്ന പ്രസ്ഥാനമാണ് തങ്ങളുടേത്. മതവിശ്വാസികളായ എത്രയോ പേര്‍ പാര്‍ട്ടിയിലുണ്ട്. മതവിശ്വാസികള്‍ക്ക് സ്ഥാനമില്ലായിരുന്നെങ്കില്‍ തങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടിയാവുമായിരുന്നു.

കാരന്തൂര്‍ സുന്നി മര്‍ക്കസ് വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ചു നല്‍കിയ സ്വീകരണചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വര്‍ഗീയത സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ടു കായികമായി നേരിടാമെന്ന് കരുതുന്നത് അപകടരമായ ചിന്താഗതിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടേണ്ടത് ഇടതു-മതേതരശക്തികളുമായി ചേര്‍ന്നാണ്.

സുന്നി മര്‍ക്കസിനെയും അതിന്റെ നേതാവ് കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാറെയും ആര്‍ക്കെങ്കിലും തള്ളിപ്പറയാനാവുമോ എന്ന് ചോദിച്ച പിണറായി കമ്യൂണിസ്റുകാര്‍ ഒരിക്കലും മാനുഷിക മൂല്യങ്ങളെ തള്ളിപ്പറയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+