കാസര്‍ഗോഡ് കിന്‍ഫ്ര പാര്‍ക്ക്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ സീതങ്ങോളിയില്‍ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) ചെറുകിട വ്യവസായ പാര്‍ക്ക് തുടങ്ങും.
എണ്ണ ശുദ്ധീകരണ ശാല, ഐസ്ക്രീം കമ്പനി, ആധുനിക ഡ്രൈവാഷിംഗ് കേന്ദ്രം, വൈറ്റ് സിമന്റ് ഉത്പാദന കേന്ദ്രം, ചെരുപ്പ് നിര്‍മ്മാണ യൂണിറ്റ്, ഗ്രാനൈറ്റ് സംസ്കരണ കേന്ദ്രം, കാര്‍ഷിക-ഭക്ഷ്യ യൂണിറ്റുകള്‍ എന്നിവയടക്കം കേരളത്തിലെയും കര്‍ണാടകത്തിലെയും 22-ഓളം കമ്പനികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കും.
250 ഏക്കര്‍ വരുന്ന പാര്‍ക്കിന്റെ 60 ഏക്കര്‍ സ്ഥലം പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. ഏക്കറിന് 2.4 ലക്ഷം രൂപ എന്ന നിരക്കില്‍ 90 വര്‍ഷത്തേക്ക് പാട്ടമായാണ് കമ്പനികള്‍ക്ക് പാര്‍ക്കില്‍ സ്ഥലം നല്‍കുക. കമ്പനികള്‍ക്ക് വേണ്ട സാങ്കേതികസഹായങ്ങള്‍ കിന്‍ഫ്ര നല്‍കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ച്ച് ഏഴിന് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.












Click it and Unblock the Notifications