പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് തീരുവ കുറച്ചു
ദില്ലി: അസംസ്കൃത എണ്ണക്കും പെട്രോളിയം ഉത്പന്നങ്ങള്‍ക്കുമുള്ള കസ്റംസ്, എക്സൈസ് തീരുവകള്‍ വെട്ടിക്കുറച്ചു. അതേ സമയം പെട്രോളിനും ഡീസലിനും റോഡ് വികസന സെസ്സായി ഒരു ലിറ്ററിന് 50 പൈസ ഏര്‍പ്പെടുത്തി.
പെട്രോളിയം ഉത്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിന് തീരുവകള്‍ വെട്ടിക്കുറച്ചത് സഹായിക്കും. പാചകവാതകത്തെയും പൊതുവിതരണത്തിനുള്ള മണ്ണെണ്ണയെയും കസ്റംസ് തീരുവയില്‍ നിന്നും എക്സൈസ് തീരുവയില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്.
അസംസ്കൃത എണ്ണയുടെ കസ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചു.












Click it and Unblock the Notifications