ബജറ്റില്‍ പിന്നോക്കമേഖലക്ക് പ്രാധാന്യം
ദില്ലി: പിന്നോക്ക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി പി ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നു.
പിന്നോക്ക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടിനായി ബജറ്റില്‍ 8000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നാലുവര്‍ഷം കൊണ്ടു നടപ്പിലാക്കാനുദ്ദേശിക്കുന്ന ഭാരത് നിര്‍മാ പദ്ധതിയിലൂടെ പിന്നോക്കമേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുനെന്ന് ധനമന്ത്രി അറിയിച്ചു. ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് 60 ലക്ഷം വീടുകള്‍ പണിതുനല്‍കാനും ഈ മേഖലകളില്‍ റോഡ്, ഗതാഗത, കുടവെള്ള സൗകര്യങ്ങള്‍ നടപ്പിലാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയതിലൂടെ പിന്നോക്കവികസനകാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുവെന്നു വ്യക്തമാക്കാനും ബജറ്റിലൂടെ കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications