കാര്‍ഷിക, പൊതുമേഖലകള്‍ക്ക് ഊന്നല്‍
ദില്ലി: കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക, പൊതുമേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി.
2005-06 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 6.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചിദംബരം ബജറ്റ് സമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സംസ്കരണ രംഗത്ത് രണ്ടര ലക്ഷം പേര്‍ക്കും ടെക്സ്റൈല്‍ രംഗത്ത് 1.20 കോടി പേര്‍ക്കും 2009ഓടെ കൂടുതലായി തൊഴില്‍ ലഭിക്കും. ഐടി രംഗത്ത് 70 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.












Click it and Unblock the Notifications