ഗോവ: സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു
പണാജി: ഗോവ സ്പീക്കര്‍ വിശ്വസ് സതര്‍ക്കറും ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി ഹാല്‍ദങ്കാറും രാജിവച്ചു. ഫിബ്രവരി 28 തിങ്കളാഴ്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയുടെ വിശ്വാസം തേടാനിരിക്കെയാണ് ഇരുവരും രാജിവച്ചത്.
ഇരുവരുടെയും രാജിയെതുടര്‍ന്ന് മുഖ്യമന്ത്രി പ്രതാപ്സിംഗ് റാണെക്ക് വിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
തന്റെ രാജിക്ക് മുമ്പ് ഉപമുഖ്യമന്ത്രി ഫിലിപ് നേരി റൊഡ്രിഗസിന്റെ നിയമസഭാംഗത്വം സതര്‍കര്‍ റദ്ദാക്കി. 2002 നവംബറില്‍ ബിജെപിയില്‍ ചേര്‍ന്ന റൊഡ്രിഗസിന് സ്വതന്ത്ര എംഎല്‍എയുടെ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന ഒരു ബിജെപി എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.












Click it and Unblock the Notifications