ആദായ നികുതി ദായകര്‍ക്ക് ആശ്വാസം
ദില്ലി: വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെ നികുതിയില്‍ നിന്ന് ഒഴിവാക്കിയ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍ നികുതിദായകര്‍ക്ക് ആശ്വാസമായി.
ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ 10 ശതമാനം ആദായ നികുതിയാണ് നല്‍കേണ്ടത്. 1.5 ലക്ഷം മുതല്‍ 2.5 ലക്ഷം വരെ വരുമാനമുള്ളവര്‍ 20 ശതമാനം ആദായനികുതി നല്‍കണം. 2.5 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നല്‍കേണ്ടത് 30 ശതമാനം നികുതിയാണ്.
എല്ലാ നികുതി ദായകരും ഒരു ലക്ഷം രൂപക്ക് മുകളിലുള്ള വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതി. ഒരു ലക്ഷം രൂപ കഴിച്ചുള്ള വരുമാനത്തിനായിരിക്കും നികുതി കണക്കാക്കുന്നത്.
നികുതി ഇളവ് ലഭിക്കുന്ന വരുമാന പരിധി സ്ത്രീകള്‍ക്ക് 1.25 ലക്ഷമായും മുതിര്‍ന്ന പൗരന്‍മാരുടേത് 1.5 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications