ബീഹാറില്‍ ജെഡി (യു) അവകാശവാദമുന്നയിക്കും
ദില്ലി: ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിക്കുന്നതിന് ജനതാദള്‍ (യുനൈറ്റഡ്) തീരുമാനിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആര്‍ജെഡിയുടെ ശ്രമങ്ങളെ മറികടക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.
ജോര്‍ജ് ഫെര്‍ണാണ്ടസ്, ശരത്യാദവ്, നിതീഷ്കുമാര്‍ തുടങ്ങിയ ഉന്നതനേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാനുമായി ഫിബ്രവരി 28 തിങ്കളാഴ്ച അനൗപചാരികമായ ചര്‍ച്ചകള്‍ നടത്താനാണ് ജനതാദള്‍ (യുനൈറ്റഡ്) തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ആര്‍ജെഡി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചത്. 66 സീറ്റാണ് ആര്‍ജെഡിക്കുള്ളത്. ജെഡി (യു)വിന് 54ഉം.












Click it and Unblock the Notifications