കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി 3010 കോടി
ദില്ലി: സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി വകയിരുത്തിയ തുക 3010 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തി. 2004-05 സാമ്പത്തികവര്‍ഷം ഇത് 1675 കോടിയായിരുന്നു.
11 കോടി കുട്ടികള്‍ക്ക് ഈ പദ്ധതിക്ക് കീഴിലായി ഇപ്പോള്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന് ചിദംബരം അറിയിച്ചു.
1,88,168 അംഗന്‍വാടി കേന്ദ്രങ്ങള്‍ കൂടി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇപ്പോള്‍ 6,49,000 അംഗന്‍വാടി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ഏകീകൃത ശിശുവികസന പദ്ധതിക്കായി അടുത്ത സാമ്പത്തിക വര്‍ഷം 3142 കോടി രൂപ വകയിരുത്തും. നടപ്പ് സാമ്പത്തികവര്‍ഷം ഇത് 1623 കോടിയാണ്.












Click it and Unblock the Notifications