വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ബജറ്റ്: പ്രധാനമന്ത്രി
ദില്ലി: ഗ്രാമീണ വികസനത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഊന്നല്‍ നല്‍കുന്ന വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ബജറ്റാണ് ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
നമ്മുടെ മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ വേറിട്ടുനില്‍ക്കുന്ന ബജറ്റാണിത്. പുതുതായി പ്രഖ്യാപിച്ച ഭാരത് നിര്‍മാണ്‍ പദ്ധതി ഗ്രാമീണ ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റും. ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എല്ലാം സഹായങ്ങളും നല്‍കും.
ഒരു കോടി ഹെക്ടര്‍ ജലസേചനത്തിന് കീഴില്‍ വരുന്നതോടെ ഗ്രാമങ്ങളുടെ മുഖം മറ്റൊന്നാകും. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും ടെലഫോണ്‍ കണക്ഷന്‍ നല്‍കുന്നതിലും ശ്രദ്ധ പതിപ്പിക്കും.
ഒരു ദിവസം 10,000 രൂപ ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നവര്‍ക്ക് 0.01 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം സാധാരണക്കാര്‍ക്ക് അമിതഭാരമാവുമെന്ന് കരുതുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications