കോണ്‍ഗ്രസ്: അച്ചടക്ക നടപടിക്ക് സാധ്യത
തിരുവനന്തപുരം: മേഖലാ റാലികള്‍ നടത്താനുള്ള തീരുമാനവുമായി ഐ ഗ്രൂപ്പ് മുന്നോട്ടുപോവുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അച്ചടക്ക നടപടിക്ക് മുതിരുന്നതായി അറിയുന്നു.
ഐ ഗ്രൂപ്പിന്റെ അച്ചടക്ക ലംഘനത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുമായി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഫിബ്രവരി 28 ചൊവ്വാഴ്ച ദില്ലിയിലേക്ക് തിരിക്കും. നേരത്തെ തെന്നല നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.
കെ. മുരളീധരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. മുതിര്‍ന്ന നേതാവായ കെ. കരുണാകരനെതിരെ തത്കാലം നടപടിക്കൊന്നും ഹൈക്കമാന്റ് മുതിര്‍ന്നേക്കില്ല. മുരളിയുടെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കാനാണ് നീക്കം.
അതേ സമയം ഏതു തരത്തിലുള്ള നടപടിയുണ്ടായാലും മേഖലാറാലി നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് ഐ ഗ്രൂപ്പിന്റെ നീക്കം. റാലികള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications