പിഎസ്സി അംഗങ്ങളുടെ നിയമനം കോടതി ശരിവച്ചു
കൊച്ചി: പിഎസ്സിയില്‍ പുതുതായി 12 അംഗങ്ങളെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരായി സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും കോടതി തള്ളിക്കളഞ്ഞു.
നേരത്തെ അംഗങ്ങളുടെ കുറവു മൂലം ഉദ്യോഗാര്‍ത്ഥികളുടെ നിയമനമടക്കമുള്ള ജോലികള്‍ ബാക്കികിടക്കുകയാണെന്ന കാരണത്താല്‍ പിഎസ്സി അംഗങ്ങളുടെ എണ്ണം സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ വ്യക്തികളും സംഘടനകളും പൊതുതാല്‍പര്യഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.
ഈ ഹര്‍ജികളാണ് കോടതി തള്ളിയത്.












Click it and Unblock the Notifications