കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ ഏവിയേറ്ററിന് അഞ്ച് ഓസ്കാര്‍ അവാര്‍ഡ്

  • By Staff
Google Oneindia Malayalam News

ലോസ് ഏഞ്ചല്‍സ്: മാര്‍ട്ടിന്‍ സോര്‍സസിന്റെ ദ ഏവിയേറ്റര്‍ അഞ്ച് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടി. മില്യണ്‍ ഡോളര്‍ ബേബി എന്ന ചിത്രം ക്ലിന്റ് ഈസ്റ്വുഡിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. റേ എന്ന ചിത്രത്തിലെ അഭിനയത്തിന് ജാമി ഫോക്സ് മികച്ച നടനായും മില്യണ്‍ ഡോളര്‍ ബേബിയിലെ ബോക്സര്‍ മാഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഹിലാരി സ്വാങ്കിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.

കലാസംവിധാനം, ഛായാഗ്രഹണം, ചമയം, എഡിറ്റിംഗ്, മികച്ച സഹനടി എന്നീ അവാര്‍ഡുകളാണ് ഏവിയേറ്റര്‍ കരസ്ഥമാക്കിയത്.

ഏവിയേറ്ററിലെ അഭിനയത്തിന് കേറ്റ് ബ്ലാങ്കറ്റ് മികച്ച നഹനടിക്കുള്ള അവാര്‍ഡ് നേടി. ക്ലിന്റ് ഇസ്റ്വുഡ് സംവിധാനം ചെയ്ത മില്യണ്‍ ഡോളര്‍ ബേബി എന്ന സിനിമയിലെ അഭിനയം മോര്‍ഗന്‍ ഫ്രീമാന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. മത്സരത്തിനുണ്ടായിരുന്ന മറ്റ് 300ളം പേരെ പിന്‍തള്ളിയാണ് കറുത്ത വര്‍ഗക്കാരനായ ഫ്രീമാന്‍ അവാര്‍ഡ് സ്വന്തമാക്കിയത്. ഓസ്കാര്‍ അവാര്‍ഡ് നേടുന്ന ഒന്‍പതാമത്തെ കറുത്ത വര്‍ഗക്കാരനാണ് ഫ്രീമാന്‍.

ബ്രാര്‍ഡ് ബേഡ് സംവിധാനം ചെയ്ത ദ ഇന്‍ക്രെഡിബിള്‍സ് മികച്ച അനിമേഷന്‍ ഫീച്ചര്‍ അവാര്‍ഡ് നേടി.

ബോണ്‍ ഇന്‍ടു ബ്രോഥല്‍സ് മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡും സൈഡ്വെയ്സ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും നേടി. വാസ്പ് മികച്ച ലഘുചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X