Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ പാസ്വാനുമായും ലാലുവുമായും ചര്‍ച്ച നടത്തും

ദില്ലി: ബീഹാറില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ച ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവുമായും ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാനുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തും.

ബീഹാറിലെ അനിശ്ചിതത്വം സംബന്ധിച്ച് യുപിഎ നേതാക്കളും ചൊവ്വാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ബീഹാറിലെ ജനവിധിയില്‍ പാസ്വാന്റെ നിലപാടിനെയാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ പാസ്വാന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ആര്‍ജെഡിയെയോ എന്‍ഡിഎയോ പിന്തുണക്കില്ലെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കിയിരുന്നു.

അതേ സമയം നിതീഷ്കുമാറിന്റെ ജനതാദള്‍ യുനൈറ്റഡുമായി ചേര്‍ന്ന് ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാന്‍ എല്‍ജിപിയിലെ മുന്നോക്കജാതിക്കാരായ എംഎല്‍എമാര്‍ പാസ്വാനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ പാസ്വാന്‍ അതിന് തയ്യാറാവുകയാണെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം വെടിയേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+