ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും തുറന്നു
ജമ്മു: ഹിമപാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം അടച്ചിട്ട ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും തുറന്നു. ദേശീയപാതയിലെ ഗതാഗതം സുഗമമാവുന്നതിന് ഇനിയും ദിവസങ്ങളെടുക്കും. താഴ്വരയിലെ ജനങ്ങള്‍ക്ക് സാധനങ്ങളെത്തിക്കുന്നത് ഇപ്പോഴും ദുഷ്കരമാണ്.
താഴ്വരയില്‍ താമസിക്കുന്നവര്‍ ഭക്ഷ്യധാന്യങ്ങളുടെയും മറ്റും അവശ്യ സാധനങ്ങളുടെയും ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഹിമപാതത്തില്‍ പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യസഹായവുമെത്തിക്കേണ്ടതുണ്ട്.
ജമ്മുവിലെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഹിമപാതത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications