ജാര്‍ഖണ്ഡ്: അര്‍ജുന്‍ മുണ്ഡെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു
റാഞ്ചി: അര്‍ജുന്‍ മുണ്ഡെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം ഗവര്‍ണര്‍ സയീദ് സിപ്റ്റെ റാസിക്കു രാജിക്കത്ത് സമര്‍പ്പിച്ചത്. രാജി സ്വീകരിക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു.
പകരം സംവിധാനമുണ്ടാകുന്നതു വരെ തല്‍സ്ഥാനത്തു തുടരാന്‍ ഗവര്‍ണര്‍ അദ്ദേഹത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ബിജെപി നിയമസഭാകക്ഷി നേതാവായി മുണ്ടെയെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. ജാര്‍ഖണ്ഡില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനിരിക്കുകയാണ് അര്‍ജുന്‍ മുണ്ഡെ.












Click it and Unblock the Notifications