ആന്ധ്രയില്‍ എട്ടുപേരെ മാവോയിസ്റുകള്‍ വധിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ മാവോയിസ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍ എട്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഒരു സിആര്‍പിഎഫ് ജവാനു പരിക്കേറ്റു.
ഗ്രാമീണരെ പാമുല്‍പാഡ് മണ്ഡലിലെ വനത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയ തീവ്രവാദികള്‍ അവിടെ വച്ച് അവരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
തട്വിമണ്ഡലില്‍ ഫെബ്രവരി 28 തിങ്കളാഴ്ച ഒരു ഫോറസ്റ് റെസ്റ്ഹൗസ് ബോംബുവച്ചു തകര്‍ത്ത തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് സിആര്‍പിഎഫ് ജവാനു പരിക്കേറ്റത്. ബോംബുസ്ഫോടനത്തില്‍ റെസ്റ്ഹൗസ് പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications