കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണ വേണ്ട: പാസ്വാന്‍

  • By Staff
Google Oneindia Malayalam News

പാറ്റ്ന: ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബിജെപിയുടെ പുറത്തു നിന്നുള്ള പിന്തുണ തേടില്ലെന്ന് ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി.

ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലോക്ജനശക്തിയിലെ മേല്‍ജാതിക്കാരായ ചില എംഎല്‍എമാര്‍ പാസ്വാനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെയോ ആര്‍ജെഡിയുടെയോ പിന്തുണ സ്വീകരിക്കുകയോ അവര്‍ക്ക് പിന്തുണ നല്‍കുകയോ ചെയ്യില്ലെന്ന് പാസ്വാന്‍ ആവര്‍ത്തിച്ചു.

ജനതാദള്‍ യുനൈറ്റഡുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എല്‍ജെപിയുടെ ഭാഗത്തു നിന്ന് മുന്‍കൈയെടുക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനതാദള്‍ യുനൈറ്റഡാണ്. ഇതുസംബന്ധിച്ച് ജനതാദള്‍ യുനൈറ്റഡിലെ ആരുമായും താന്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X