ഗോവ: പാര്‍ലമെന്റ് സ്തംഭിച്ചു
ദില്ലി: ഗോവയില്‍ മനോഹര്‍ പാരികര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മനോഹര്‍ പാരികര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതു സംബന്ധിച്ച അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് സഭാനടപടികള്‍ നിര്‍ത്തിവച്ചത്.
ബഹളത്തെ തുടര്‍ന്ന് 15 മിനുട്ട് നേരം സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ വിവിധ പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം മാനിച്ച് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
ഇതേ പ്രശ്നത്തെ ചൊല്ലി രാജ്യസഭയിലെ നടപടികളും തടസപ്പെട്ടു. രാജ്യസഭ ഉച്ചക്ക് രണ്ടു മണി വരെ നിര്‍ത്തിവച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ സഭ നിര്‍ത്തിവയ്ക്കുന്നതായി രാജ്യസഭാ ചെയര്‍മാന്‍ ഭൈറോണ്‍സിംഗ് ഷെക്കാവത്ത് അറിയിച്ചു.












Click it and Unblock the Notifications