ഗോവയില്‍ തിരഞ്ഞെടുപ്പു നടത്തണം: വാജ്പേയി
ദില്ലി: ഗോവ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തണമെന്ന് മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി ആവശ്യപ്പെട്ടു. ഗോവ ഗവര്‍ണര്‍ ജനാധിപത്യം കൊല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിടുക വഴി തന്റെ അധികാരപരിധി ലംഘിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായ ഒരു വീഴ്ചയാണ്. സ്പീക്കര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് സഭയുടെ അകത്താണ് തീര്‍ക്കേണ്ടത്. ഗവര്‍ണര്‍ക്കിതില്‍ കാര്യമില്ല.
കേന്ദ്രത്തിന്റെ നിര്‍േദശങ്ങള്‍ പാലിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കധികാരമില്ലെന്നും വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications