തൃശൂര്‍-എറണാകുളം സമാന്തരപാത പരിഗണനയില്‍: മുനീര്‍
തിരുവനന്തപുരം: എറണാകുളം-തൃശൂര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സമാന്തരപാത നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ നിയമസഭയില്‍ അറിയിച്ചു.
എക്സ്പ്രസ് ഹൈവേ വിവാദമായ സാഹചര്യത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്‍ എച്ച് 47, 17 ഹൈവേകളുടെ വീതി 60 മീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രനിര്‍ദേശമെങ്കിലും ഇത് കേരളത്തെ സംബന്ധിച്ച് പ്രായോഗികമല്ലാത്തതിനാല്‍ 45 മീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications