കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പിനെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ ഗ്രൂപ്പ് നടത്തുന്ന സമാനന്തരപ്രവര്‍ത്തം തടയാന്‍ ഹൈക്കമാന്റ് ഇടപെടണമെന്നും അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഹൈക്കമാന്റിനു നല്‍കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ടുമായി അദ്ദേഹം ഫെബ്രവരി 28 തിങ്കളാഴ്ച ദില്ലിക്കു പോയി.

കെപിസിസി യോഗത്തില്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായം ഐ ഗ്രൂപ്പിനെതിരെ അച്ചടക്കനടപടികള്‍ കൈക്കൊള്ളണമെന്നായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി കെപിസിസി യോഗത്തില്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പാര്‍ട്ടി ഭിന്നിപ്പ് ഒഴിവാക്കാനാണ് ഐ ഗ്രൂപ്പിനെതിരെ അച്ചടക്കനടപടിയെടുക്കുന്നത് ആന്റണി എതിര്‍ത്തതെന്നും പാര്‍ട്ടിയില്‍ അച്ചടക്കലംഘനം അനുവദിക്കാനാവില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം കൈക്കൊള്ളുന്ന തീരുമാനത്തോട് യോജിക്കുമെന്ന് ആന്റണി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഐ ഗ്രൂപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മേഖലാറാലികള്‍ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കുമെന്നും തെന്നല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഐ ഗ്രൂപ്പ് നേതാക്കളായ കെ കരുണാകരന്‍, മുരളീധരന്‍ എന്നിവര്‍ നടത്തിയ വിവാദപ്രസ്താവനകളെയും വാര്‍ത്താസമ്മേളനങ്ങളെയും സംബന്ധിക്കുന്ന തെളിവുകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കുമെന്നാണറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X