മോഹന്‍ദാസ് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റു
തിരുവനന്തപുരം: പാലാട്ട് മോഹന്‍ദാസ് പുതിയ ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റു. ബാബു ജേക്കബ് വിരമിച്ച ഒഴിവിലാണ് മോഹന്‍ദാസ് ചീഫ് സെക്രട്ടറിയായത്.
1968 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് മോഹന്‍ദാസ്. ചീഫ് സെക്രട്ടറിയാവുന്നതിന് മുമ്പ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു മോഹന്‍ദാസ്.
നഗരവികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ഉപദേഷ്ടാവായി ബാബു ജേക്കബിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. നഗര നവീകരണ പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications