ഹരിയാന മുഖ്യമന്ത്രിയെ സോണിയ പ്രഖ്യാപിക്കും
ദില്ലി: കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഹരിയാനയിലെ മുഖ്യമന്ത്രിയെ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി മാര്‍ച്ച് രണ്ട് ബുധനാഴ്ച പ്രഖ്യപാപിച്ചേക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സോണിയക്കു വിടാന്‍ സോണിയക്കു വിടാന്‍ നിയമസഭാകക്ഷി യോഗം തീരുമാനിച്ചിരുന്നു.
ഹരിയാനായിലെ പാര്‍ട്ടി തെരഞ്ഞെടുപ്പു നിരീക്ഷകരായ പിഎം സയീദും അശോക് ഗെലോട്ടും അവരുടെ റിപ്പോര്‍ട്ട് മാര്‍ച്ച് രണ്ട് ബുധനാഴ്ച സോണിയക്കു സമര്‍പ്പിക്കും. ഹരിയാന മുന്‍മുഖ്യമന്ത്രി ഭജന്‍ലാല്‍ തന്നെയാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥികളി മുന്‍നിരയില്‍. കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ, പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് രണ്‍ദീപ് സിംഗ് സര്‍ജേവാല എന്നിവര്‍ക്കും മുഖ്യമന്ത്രിസ്ഥാനത്തേക്കു സാധ്യതയുണ്ട്.












Click it and Unblock the Notifications