മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കും
ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയില്‍ മദ്രാസ് ഹൈക്കോടതി മാര്‍ച്ച് രണ്ട് ബുധനാഴ്ച വാദം കേള്‍ക്കും.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കല്‍ മാര്‍ച്ച് രണ്ടിലേക്കു മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സി രാംകുമാറിന്റെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടക്കേസില്‍ അറസ്റിലായ മദനി കഴിഞ്ഞ ഏഴു വര്‍ഷമായി വിചാരണ കൂടാതെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഇദ്ദേഹത്തെ വിട്ടുതരണമെന്ന് കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടാവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.












Click it and Unblock the Notifications