ഷിബു സൊരണ്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവും
റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഷിബു സൊരണ്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവും. ഗവര്‍ണര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഭരണഘടനയിലെ വുകുപ്പ്164(1) അനുസരിച്ച് ഷിബു സൊരനെ മുഖ്യമന്ത്രിയായി നിയമിച്ചതായാണ് ഗവര്‍ണറുടെ അറിയിപ്പില്‍ പറയുന്നത്.
മാര്‍ച്ച് 21 ന് മുമ്പ് ഷിബു സൊരന്‍ ഭൂരിപക്ഷം തെളിയിയ്ക്കണമെന്ന് ഗവര്‍ണര്‍ സെയ്ദ് സിബ്തെ റാസി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് രണ്ട് ബുധനാഴ്ച വൈകീട്ട് നാലേമുക്കാലിനാണ് ഷിബുവിന്റെ സത്യപ്രതിജ്ഞ.
തന്നെ പിന്തുണയ്ക്കുന്ന 42 എംഎല്‍ എ മാരുടെ പട്ടിക ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഷിബു സൊരന്‍ നേരത്തെ വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications