പ്രകോപനപരമായ പ്രസ്താവന ഒഴിവാക്കണം: ആന്റണി
തിരുവനന്തപുരം: പാര്‍ട്ടിയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ മുന്‍മുഖ്യമന്ത്രി എകെ ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ നിന്നും ആരെയെങ്കിലും പുറത്താക്കി പാര്‍ട്ടിയെ പിളര്‍പ്പിലേക്കും നയിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമൊഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായംകുളത്ത് എന്‍ മോഹന്‍കുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലുള്ള പ്രശ്നങ്ങളെപ്പറ്റിയുള്ള പല അഭിപ്രായപ്രകടനങ്ങളും എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെയാണ്. ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നവര്‍ പാര്‍ട്ടിയുടെ നന്മക്കു വേണ്ടി അതില്‍ നിന്നു പിന്‍തിരിയണം.
താന്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പലര്‍ക്കും അതു രസിക്കാതെ വരും. പല കാര്യങ്ങളെക്കുറിച്ചും പറയാനുണ്ടെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന കാരണത്താല്‍ ഒന്നും പറയുന്നില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications