Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശസര്‍വ്വകലാശാല: തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകളനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ വിദേശസര്‍വകലാശാലകള്‍ക്കു നേരെ എറെക്കാലം വാതിലടക്കാനും സര്‍ക്കാരിനു സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമെ വിദേശസര്‍വകലാശാലകള്‍ അനുവദിക്കാന്‍ സാധിക്കൂ. ദുര്‍ബലവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ഈ സര്‍വകലാശാലകള്‍ സംരക്ഷിക്കുന്നുണ്ടോയെന്നും സാമൂഹ്യഉത്തരവാദിത്വം പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിലപാട് അടുത്തിടെ ദില്ലിയില്‍ നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

കാലാവധി കഴിഞ്ഞതു കാരണമാണ് കേരള, കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടതെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+