Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ അനധികൃത സ്വത്തു കണ്ടുകെട്ടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വീസുകളിലെ അഴിമതി തടയാനാണ് ഇത്തരമൊരു നടപടി.

നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല പുനനിര്‍ണയത്തെ പറ്റിയുള്ള പൊതുവായ പരാതികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയകക്ഷികളുടെയും യോഗം വിളിച്ചു ചേര്‍ക്കും. ഇതെക്കുറിച്ച് സംസ്ഥാനത്തിനുള്ള പരാതികള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.

2001ല്‍ നടന്ന കല്ലുവാതിക്കല്‍ മദ്യദുരന്തത്തെ പറ്റിയുള്ള ജസ്റിസ് മോഹന്‍കുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ നിയമസഭാസമ്മേളത്തില്‍ തന്നെ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ എക്സൈസ്, ടാക്സ് വകുപ്പുകള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+