ചോറ്റാനിക്കര കൊലപാതകകേസ്: പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: ആറുപേര്‍ കൊല്ലപ്പെട്ട ചോറ്റാനിക്കര കൂട്ടക്കൊലക്കേസില്‍ തിരുവനന്തപുരം നേമം ആനക്കുഴി മാടന്‍കോവിലിനു സമീപം ചരുവിള പുത്തന്‍പുരയില്‍ അശോകന്‍, ലേഖ എന്നിവര്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ഡി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ലേഖയുടെ അമ്മ ശ്യാമള ഉള്‍പ്പെടെയുള്ള ആറുപേര്‍ 2003 ഒക്ടോബര്‍ 17നാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഇത് ആത്മഹത്യയാണെന്ന് അശോകനും ലേഖയും വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നാണ് കേസ്.












Click it and Unblock the Notifications