Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ കെ ആര്‍ നാരായണന്‍ വിമര്‍ശിച്ചു

തിരുവനന്തപുരം: 2002-ലെ ഗുജറാത്ത് കലാപം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയി കൈകാര്യം ചെയ്ത രീതിയെ മുന്‍രാഷ്ട്രപതി കെ ആര്‍ നാരായണല്‍ വിമര്‍ശിച്ചു. താന്‍ രണ്ടാംതവണയും രാഷ്ട്രപതിയാകുന്നതിന് തടസം നിന്നത് ബിജെപിയാണെന്നും മലയാളം മാസികയായ മാനവ സംസ്കൃതിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. അന്നു കേന്ദ്രവും ഗുജറാത്തും ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരിന് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്നും നാരായണന്‍ വ്യക്തമാക്കുന്നു.

കത്തുകളിലൂടെയും നേരിട്ടും നിരവധി തവണ ഗുജറാത്തിലെ കലാപ സാധ്യത പ്രധാനമന്ത്രി വാജ്പേയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതിനൊന്നും ഫലം ലഭിച്ചില്ലെന്ന് കെ ആര്‍ നാരായണന്‍ പറയുന്നു. കലാപം പ്രതിരോധിക്കാന്‍ സൈന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. ്ല. സൈനികനടപടിയുണ്ടായിരുന്നെങ്കില്‍ ഒരു പരിധി വരെ ഗുജറാത്ത് കലാപം ഒഴിവാക്കാനാകുമായിരുന്നു.

വിദ്യാഭ്യാസ രംഗമുള്‍പ്പെടയുള്ള വിവിധ രംഗങ്ങളില്‍ ഒട്ടേറെ രഹസ്യ അജന്‍ഡകള്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനുണ്ടായിരുന്നതായി അദ്ദേഹം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വൈസ് ചാന്‍സിലര്‍ നിയമനത്തിന് നല്കിയ പട്ടികയില്‍ താന്‍ ഇടപെട്ടത് മുരളീമനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ളവരുടെ അപ്രീതിക്ക് കാരണമായതായും അദ്ദേഹം വിവരിക്കുന്നു.

ഭരണഘടനയ്ക്ക് അനുസൃതമായി ജനാധിപത്യപരമായ ഇടപെടലാണ് ഇക്കാര്യത്തില്‍ താന്‍ നടത്തിയതെന്നും മതേതര നിലപാടിന് അനുകൂലമായിരുന്നു ഇതെന്നും നാരായണന്‍ വ്യക്തമാക്കുന്നുണ്ട്.

ആശയപരമായ പിന്തുണ ലഭിക്കാത്തതിനാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നി സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് രണ്ടാമതും അവസരം നല്കുന്നത് ശരിയല്ലെന്ന നയപരമായ പരാമര്‍ശത്തിലൂടെ തന്നെ വീണ്ടും മത്സരിക്കുന്നതില്‍ നിന്നും ബി ജെ പി വിലക്കുകയായിരുന്നുവെന്നും നാരായണന്‍ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു.

ഇന്ദിരാഗാന്ധിയായിരുന്നു തനിക്കെന്നും പ്രോത്സാഹനം തന്നിരുന്നത്.താന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് താല്‍പര്യമില്ലായിരുന്നെന്നും നാരായണന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ ഒറ്റപ്പാലത്തു നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ പ്രചരണത്തില്‍ നിന്ന് കരുണാകരന്‍ വിട്ടുനിന്നു. ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള ഒറ്റപ്പാലം ലോക്സഭാമണ്ഡലത്തില്‍ നിന്ന് മൂന്നുതവണ താന്‍ അടുപ്പിച്ചു തെരഞ്ഞെടുക്കപ്പെട്ടു. മത്സരിക്കാനായുള്ള അവസരം നല്‍കിയത് കൊല്ലപ്പെട്ട മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. ഇടതു ചായ്വുള്ള തന്നെ നരസിംഹറാവു മന്ത്രിസഭയില്‍ മന്ത്രിയാക്കില്ലെന്നും കരുണാകരന്‍ പറഞ്ഞതായി മുന്‍രാഷ്ട്രപതി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+