ഐസ്ക്രീംകേസില്‍ മാര്‍ച്ച് ഒന്‍പതിന് വാദം കേള്‍ക്കും
കൊച്ചി: ഐസ്ക്രീം കേസില്‍ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏഴ് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മാര്‍ച്ച് ഒന്‍പതിന് വാദം കേള്‍ക്കും.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയിരുന്ന ഏതാനും ഹര്‍ജികള്‍ ചീഫ്ജസ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബഞ്ച് തള്ളിയിരുന്നു. പ്രസ്തുത വിധിയുടെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ മാറ്റിവച്ചിരുന്ന ഹര്‍ജികള്‍ ജസ്റിസ് പത്മനാഭന്‍നായര്‍ വീണ്ടും പരിഗണിച്ചത്.
കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഒരന്വേഷണത്തിനും ഇനി നിയമസാധുതയില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റേറ്റ് അറ്റോര്‍ണി പി സി ഐപ്പ് പറഞ്ഞു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മൊഴി മാറ്റാത്ത പെണ്‍കുട്ടികളുടെ കാര്യം കണക്കിലെടുത്ത് ഹൈക്കോടതിക്ക് നടപടി എടുക്കാമെന്നും പ്രതിസ്ഥാനത്ത് നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതുകൂടി പരിശോധിക്കാമെന്നും അന്വേഷി പ്രസിഡന്റ് അജിതക്ക് വേണ്ടി ഹാജരായ അഡ്വ കെഎസ് മധുസൂദനന്‍ കോടതിയില്‍ വാദിച്ചു.












Click it and Unblock the Notifications