Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഖലാറാലികളില്‍ മാറ്റമില്ല: മുരളീധരന്‍

തിരുവനന്തപുരം: മേഖലാറാലികള്‍ നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഐ ഗ്രൂപ്പ് നേതാവ് കെ മുരളീധരന്‍ വ്യക്തമാക്കി. എറണാകുളം റാലിക്കു ശേഷം പാര്‍ട്ടി പിളരേണ്ടെന്നു തീരുമാനിച്ചത് തെറ്റായിപ്പോയെന്നു തോന്നുന്നുണ്ടെന്നും ഇനിയിത് ആവര്‍ത്തിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അച്ചടക്കലംഘനം കാട്ടി റാലിയില്‍ നിന്നും തങ്ങളെ പിന്‍തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്നു പറയുത് അച്ചടക്കലംഘനമല്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിത്വം ഐ ഗ്രൂപ്പിനല്ല. പ്രശ്നങ്ങള്‍ക്കു കാരണക്കാരായവരില്‍ ഒന്നാംപ്രത ിമുഖ്യമന്ത്രിയും രണ്ടാംപ്രതി കെപിസിസിയുമാണ്.

കേരളത്തിലെ സംഘടനാതെരഞ്ഞെടുപ്പ് കെപിസിസി അട്ടിമറിക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ലിസ്റ് പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സ്ക്രൂട്ടിനിംഗ് കമ്മറ്റിയെയും രൂപീകരിച്ചിട്ടില്ല. ഇതൊന്നും കൂടാതെ ഏപ്രിലില്‍ സംഘടനാതെരഞ്ഞെടുപ്പു നടത്തുമെന്നു പറയുന്നത് നടക്കാത്ത കാര്യമാണ്.

ബീഹാറിലും ജാര്‍ഖണ്ഡിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാവാത്തത് കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+