ശമ്പളക്കമ്മീഷന്‍: തീരുമാനം ഇന്ന്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി ശമ്പളക്കമ്മീഷനെ നിയമിക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് രണ്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.ശമ്പളക്കമ്മീഷന്റെ പരിധിയില്‍ വരുന്ന വിഷയങ്ങളും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചേക്കും.
ശമ്പളക്കമ്മീഷന്റെ അധ്യക്ഷനായി മുന്‍ചീഫ്സെക്രട്ടറിമാരില്‍ ചിലരെ പരിഗണിക്കുന്നുണ്ട്.അംഗങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവരുന്നു.സാധാരണ മൂന്നംഗ കമ്മീഷനെയാണ് ശമ്പളക്കമ്മീഷനില്‍ നിയമിക്കുക. മൂന്നുമാസത്തേക്ക് കമ്മീഷനെ നിയമിക്കുകയും പിന്നീട് സര്‍ക്കാര്‍താല്‍പര്യമനുസരിച്ച് കാലാവധി നീട്ടിക്കൊടുക്കുകയുമാണ് മുന്‍പ് ചെയ്തിരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്നതു സംബന്ധിച്ച് തീരുമാനം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എടുക്കുക.
ശമ്പളക്കമ്മീഷനെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാലപണിമുടക്ക് വേണ്ടെന്നു വച്ചത്.












Click it and Unblock the Notifications