Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി നിലപാട് വിശദീകരിക്കണം: എസ്വൈഎസ്

കോഴിക്കോട്: കാരന്തൂര്‍ സുന്നി മാര്‍ക്കസ് സമ്മേളനത്തില്‍ കമ്യൂണിസ്റുകാര്‍ ഒരുകാലത്തും മതത്തിനെതിരായിരുന്നിട്ടില്ല എന്നു പിണറായി പറഞ്ഞത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്നു വിശദീകരിക്കണമെന്ന് എസ്വൈഎസ് ആവശ്യപ്പെട്ടു.

പിണറായി വിജയനെ കാരന്തൂര്‍ മര്‍ക്കസിലേക്ക്സ്വീകരിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ നടപടി മുസ്ലിം സമുദായത്തിന് വലിയ അപകടം വരുത്തിവെക്കുമെന്ന് സുന്നി യുവജനസംഘം, സമസ്തകേരള സുന്നി സ്റുഡന്റ്സ് ഫെഡറേഷന്‍, സമസ്തകേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

മുസ്ലിം സമുദായത്തെ തകര്‍ക്കാനാണ് മാര്‍ക്സിസ്റ്പാര്‍ട്ടി എക്കാലവും ശ്രമിച്ചിട്ടുള്ളത്. രാഷ്ട്രീയമായും അവരുമായുള്ള ബന്ധം ഒഴിവാക്കപ്പെടണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് കമ്യൂണിസ്റുകാരുടെ സിദ്ധാന്തം. അതിനെതിരായ പ്രസ്താവനയാണ് പിണറായിയുടേത്. മുസ്ലീംലീഗും സിപിഎമ്മുമായി യാതൊരു ബന്ധത്തിനും സാധ്യതയില്ലെന്നു അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും എസ്വൈഎസ് നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+