നെല്ലുസംഭരണം: പ്രതിപക്ഷം നിരാഹാരസമരത്തിന്
തിരുവനന്തപുരം: നെല്ല് സംഭരണം ആരംഭിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒമ്പത് മുതല്‍ നിയമസഭയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
പൊതുഭരണ വകുപ്പിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിവെയാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. നെല്ല് സംഭരണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന അടിയന്തരപ്രമേയം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ചൊവാഴ്ച പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
ഇതിനിടെ നെല്ല് സംഭരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications