ജാര്‍ഖണ്ഡ് ബന്ദ് പൂര്‍ണം, സമാധാനപരം
റാഞ്ചി: ജെഎംഎം നേതാവ് ഷിബു സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണര്‍ സയിദ് സിബ്തേ റാസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് മൂന്ന് വ്യാഴാഴ്ച എന്‍ഡിഎ ജാര്‍ഖണ്ഡില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം.
ബന്ദിനോട് അനുബന്ധിച്ച് അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. മിക്ക വിദ്യാഭ്യാസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. റോഡ് ഗതാഗതവും തടസപ്പെട്ടു.
ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രഘുവാര്‍ ദാസ് അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ 41 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍ഡിഎ അവകാശപ്പെടുന്നത്.












Click it and Unblock the Notifications