എന്‍ഡിഎ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കും
ദില്ലി: ജെഎംഎം നേതാവ് ഷിബു സോറനെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണര്‍ സയിദ് സിബ്തേ റാസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ എന്‍ഡിഎ തീരുമാനിച്ചു.
മാര്‍ച്ച് മൂന്ന് വ്യാഴാഴ്ച പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ നടന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തിന് ശേഷം ബിജെപി വക്താവ് വി. കെ. മല്‍ഹോത്രയാണ് ഇക്കാര്യമറിയിച്ചത്.
ജനാധിപത്യത്തെ കൊല ചെയ്ത ഈ പ്രവൃത്തിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കും ഉത്തരവാദിത്തമുണ്ടെന്ന് മല്‍ഹോത്ര പറഞ്ഞു.
അടിയന്തിരാവസ്ഥക്ക് സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് അദ്വാനി യോഗത്തില്‍ പറഞ്ഞു. ശിവസേന, ബിജെഡി, അകാലിദള്‍, ജെഡി (യു), ബിജെപി, ഐഎഫ്ഡിപി എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications