ജാര്‍ഖണ്ഡ്: ഗവര്‍ണറെ രാഷ്ട്രപതി വിളിപ്പിച്ചു
ദില്ലി: ജെഎംഎം നേതാവ് ഷിബു സോറനെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവാന്‍ ക്ഷണിച്ച വിവാദതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ഗവര്‍ണര്‍ സയിദ് സിബ്തേ റാസിയെ ചര്‍ച്ചക്കു വിളിച്ചു.
റാസി മാര്‍ച്ച് നാല് വെള്ളിയാഴ്ച ദില്ലിയിലെത്തും. റാസിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം കലാമിനെ കണ്ടിരുന്നു.
തങ്ങള്‍ക്ക് 41 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് രാഷ്ട്രപതിയെ ബോധ്യപ്പെടുത്തുകയും അതുവഴി സോറന്‍ സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നിര്‍ദേശം രാഷ്ട്രപതിയില്‍ നിന്നുണ്ടാവാന്‍ വഴിയൊരുക്കുകയുമാണ് എന്‍ഡിഎയുടെ ലക്ഷ്യം.












Click it and Unblock the Notifications