കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെഡിക്ക് കോണ്‍ഗ്രസ് പിന്തുണ

  • By Staff
Google Oneindia Malayalam News

പാറ്റ്ന: പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ബീഹാറില്‍ ആര്‍ജെഡിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. തങ്ങളുടെ സഖ്യകക്ഷിയായ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തിയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് കോണ്‍ഗ്രസ് ആര്‍ജെഡിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ബിഎസ്പി, സിപിഎം, എന്‍സിപി എന്നീ പാര്‍ട്ടികളും ആര്‍ജെഡിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐയുടെ പിന്തുണയും ആര്‍ജെഡിക്കുണ്ട്. അതേ സമയം ആര്‍ജെഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ എതിര്‍ക്കുമെന്ന് പാസ്വാന്‍ വ്യക്തമാക്കി.

ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, സിപിഎം, എന്‍സിപി, സിപിഐ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 95 പേരുടെ പിന്തുണ മാത്രമേ ആര്‍ജെഡി സഖ്യത്തിനുണ്ടാവൂ. 243 അംഗ നിയമസഭയില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ആര്‍ജെഡി സഖ്യവും എന്‍ഡിഎയും. റാബ്രി ദേവി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ചേക്കും. സ്വതന്ത്രരുടെയും വിമതരുടെയും സഹായത്തോടെ 121 എന്ന സംഖ്യ പൂര്‍ത്തിയാക്കാനാണ് അവരുടെ ശ്രമം.

അതേ സമയം ജനതാദള്‍ യുനൈറ്റഡുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാസ്വാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ജെഡിയുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X