ഷിബു സോറന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു
റാഞ്ചി: ജാര്‍ഖണ്ഡില്‍ രാഷ്ട്രീയനാടകത്തിന് വഴിതെളിച്ചുകൊണ്ട് ജെഎംഎം നേതാവ് ഷിബു സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിബു സോറനെ മുഖ്യമന്ത്രിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ എന്‍ഡിഎ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച ജാര്‍ഖണ്ഡില്‍ എന്‍ഡിഎ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര കല്‍ക്കരി മന്ത്രിസ്ഥാനം രാജിവച്ചാണ് ഷിബു സോറന്‍ മാര്‍ച്ച് രണ്ട് ബുധനാഴ്ച വൈകീട്ട് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സോറനോടൊപ്പം ഏഴ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. ജെഎംഎം വിമതനായി മത്സരിച്ച് ജയിച്ച സ്റീഫന്‍ മറാണ്ടിയാണ് ഉപമുഖ്യമന്ത്രി. മാര്‍ച്ച് 21നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ സോറനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
41 പേരുടെ പിന്തുണ അവകാശപ്പെട്ട് പട്ടിക നല്‍കിയ എന്‍ഡിഎയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിക്കുമെന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചത്. 41 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് യുപിഎയും പട്ടിക നല്‍കിയിരുന്നു. എന്‍ഡിഎ നല്‍കിയ പട്ടികയില്‍ യുപിഎയുടെ പട്ടികയില്‍ നല്‍കിയ രണ്ട് എംഎല്‍എമാരുടെ പേരുമുണ്ടായിരുന്നു.
സോറന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് ആരുമില്ല. 81 അംഗ നിയമസഭയില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് 26 അംഗങ്ങളാണുള്ളത്. ഏഴ് സീറ്റുള്ള ആര്‍ജെഡിയും ഒരു സീറ്റുള്ള എന്‍സിപിയും ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.












Click it and Unblock the Notifications