വാഹനാപകടങ്ങളില്‍ മൂന്നു മരണം
കൊച്ചി: സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു.
കളമശേരിയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ആലുവ എടത്തല സുധാനിവാസില്‍ സുധാമണി മരിച്ചു. എറണാകുളത്ത് പിഎഫ് ഓഫീസ് ജീവനക്കാരിയായിരുന്നു.
അങ്കമാലി കോതകുളങ്ങര ദേശീയപാതയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ കോടുശ്ശേരി ഇടാട്ടുകാരന്‍ പോള്‍(31) മരിച്ചു.
താമരശേരിയിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഒരാള്‍ മരിച്ചു. ഇയാള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications