കണ്‍ട്രോള്‍ കമ്മിഷനെ സമീപിക്കും: കുഞ്ഞനന്തന്‍നായര്‍
കണ്ണൂര്‍: തന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കുമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പറഞ്ഞു.
പ്രത്യയശാസ്ത്ര സമരത്തില്‍ വി. എസ്സിനൊപ്പം നിന്നതിനാണ് തനിക്കെതിരായ ഈ പ്രതികാര നടപടി. തന്റെ ചിറകരിയുന്നത് വി. എസ്സിന്റെ യും ചിറകരിയലായിരിക്കും എന്ന വിശ്വാസത്തിന്റെ പുറത്താണ് തന്നെ പുറത്താക്കിയത്.
താന്‍ പ്രവര്‍ത്തിച്ചിരുന്ന നാറാത്ത് ബ്രാഞ്ചിലെ അംഗങ്ങള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനെ അനുകൂലിച്ചിരുന്നില്ല. ബ്രാഞ്ച് കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് വോട്ടെടുപ്പ് നടത്താതെ പുറത്താക്കല്‍ തീരുമാനം അടിച്ചേല്പിച്ചത് ഉള്‍പാര്‍ട്ടി ജനാധിപത്യ ധ്വംസനമാണ്. സെക്രട്ടറിയേറ്റ് അംഗങ്ങളായ ചില പാര്‍ട്ടി നേതാക്കള്‍ പോലും മനുഷ്യത്വമില്ലാത്ത തരത്തിലാണ് പെരുമാറുന്നത്.
താന്‍ കമ്യൂണിസ്റുകാരനായി തുടരുമെന്നും ഇപ്പോഴും ജര്‍മന്‍ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗമാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications