സ്കൂളുകളില്‍ ബോംബ് ഭീഷണി
തൃശൂര്‍: തൃശൂരിലെ കൊടുങ്ങല്ലൂരിലെ മൂന്ന് സ്കൂളുകളില്‍ ബോംബ് ഭീഷണി. പനങ്ങാട് ഹയര്‍ സെക്കന്ററി സ്കൂളിലും മതിലകം സെന്റ് ജോസഫ് സ്കൂളിലും ഒഎല്‍എഫ് ഗേള്‍സ് സ്കൂളിലുമാണ് ബോംബ് ഭീഷണിയുണ്ടായത്.
സ്കൂളുകളില്‍ ഉച്ചക്ക് 12.30നും ഒന്നിനുമിടയില്‍ ബോംബുപൊട്ടുമെന്ന് പനങ്ങാട് സ്കൂളില്‍ അജ്ഞാതഫോണ്‍ സന്ദേശമെത്തുകയായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ബോംബുസ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications