എയര്‍ ഇന്ത്യ എക്സ്പ്രസ്: ഗള്‍ഫ് മലയാളികള്‍ അസംതൃപ്തര്‍
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസ് നിരക്കുകള്‍ സംബന്ധിച്ച് ഗള്‍ഫ് മലയാളികള്‍ അസംതൃപ്തി പ്രകടിപ്പിച്ചു.
ഏപ്രില്‍ മുതല്‍ സര്‍വീസാരംഭിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ 25 ശതമാനം മാത്രമാണ് ടിക്കറ്റ് നിരക്കില്‍ കുറവ്. വിമാനത്തില്‍ 20 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുകയെന്ന നിയമവും ടിക്കറ്റ് റദ്ദാക്കിയാല്‍ തുക തിരികെ ലഭിക്കില്ലെന്ന നിബന്ധനയും ഗള്‍ഫ് മലയാളികളെ ആശങ്കയിലാക്കുന്നുണ്ട്.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഗള്‍ഫ് മലയാളികളുടെ ആശങ്കകള്‍ എയര്‍ ഇന്ത്യാ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് വിദേശമലയാളിസംഘടനയായ നോര്‍ക്കയുടെ ചെയര്‍മാന്‍ എം. എം. ഹസന്‍ അറിയിച്ചു. എയര്‍ ഇന്ത്യാ അധികൃതര്‍ ഈ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ ഏറെക്കാലത്തെ ആവശ്യത്തിനു ശേഷമാണ് ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാകുന്നത്. ഈ സര്‍വീസുകള്‍ ഏപ്രില്‍ അവസാനം ആരംഭിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications