Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ സിപിഎം പുറത്താക്കി

കണ്ണൂര്‍: സിപിഎം നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

അറിയപ്പെടുന്ന വി. എസ് പക്ഷക്കാരനായ കുഞ്ഞനന്തന്‍ നായര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മാര്‍ച്ച് മൂന്ന് ബുധനാഴ്ച കുഞ്ഞനന്തന്‍നായര്‍ പ്രവര്‍ത്തിക്കുന്ന നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ യോഗത്തില്‍ പുറത്താക്കല്‍ തീരുമാനം സിപിഎം നേതാക്കളായ ടി. ഗോവിന്ദനും പി. ജയരാജനും അറിയിക്കുകയായിരുന്നു. പുറത്താക്കലിനെ എല്ലാ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും എതിര്‍ത്തെങ്കിലും നടപടി മേല്‍ക്കമ്മിറ്റി തീരുമാനമാണെന്ന് ഇരുവരും അറിയിച്ചു.

പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ കുഞ്ഞനന്തന്‍നായര്‍ക്കെതിരെ നേരത്തെ തന്നെ അച്ചടക്ക നടപടിക്ക് നീക്കമുണ്ടായിരുന്നു. നടപടിയെടുക്കുന്നതിന് സംസ്ഥാനസമ്മേളനം കഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നു നേതൃത്വം.

നാലാം ലോക സിദ്ധാന്തം, വിദേശഫണ്ടിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തെ നായര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന നായരുടെ ആത്മകഥയില്‍ ചില പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിശിതവിമര്‍ശനമുയര്‍ത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+