വിദേശജോലി തേടുന്നവര്‍ക്ക് സ്കൂള്‍
തിരുവനന്തപുരം: വിദേശത്തു ജോലി തേടിപ്പോകുന്നവര്‍ക്ക് പരിശീലനം നല്‍കാനായി തുടങ്ങുന്ന സ്കൂള്‍ കൊച്ചിയില്‍ മാര്‍ച്ച് അഞ്ചിന് കേന്ദ്രപ്രവാസിവകുപ്പു മന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ ഉദ്ഘാടനം ചെയ്യും. വിദേശമലയാളി സംഘടനയായ നോര്‍ക്കയുടെയും ആലുവയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റഡീസ് ആന്റ് കമ്മ്യൂണിക്കേഷന്റേയും സംയുക്താഭിമുഖ്യത്തിലാണ് സ്കൂള്‍ ആരംഭിക്കുന്നതെന്ന് നോര്‍ക്ക ചെയര്‍മാന്‍ എം.എം ഹസന്‍ അറിയിച്ചു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആവശ്യമായ പരിശീലനം ലഭിക്കാത്തവരാണ്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം യുഎസ്, ബ്രിട്ടണ്‍, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയവിടങ്ങളില്‍ ജോലിക്കു പോകുന്ന നഴ്സുമാര്‍ക്കാവശ്യമായ പരിശീലനവും സ്കൂളില്‍ നല്‍കും. ഇംഗ്ലീഷ് ഭാഷയിലും വിദേശത്തു തൊഴില്‍ ലഭിക്കാനാവശ്യമായ ടോഫല്‍ തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനവും ഇവിടെ നല്‍കും.
വീട്ടുജോലികളുമായി ബന്ധപ്പെട്ട് വിദേശത്തു പോകുന്ന സ്ത്രീകള്‍ക്കാവശ്യമായ ഇംഗ്ലീഷ് സംസാരപരിശീലനവും സ്കൂളില്‍ നല്‍കുമെന്ന് എം.എം ഹസന്‍ അറിയിച്ചു.












Click it and Unblock the Notifications