അഷ്റഫ് വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റില്‍
തിരുവനന്തപുരം: ആലപ്പുഴയിലെ വള്ളിക്കുന്നത്ത് പള്ളിയില്‍ വച്ച് എന്‍ഡിഎഫ് പ്രവര്‍ത്തകനായ അഷ്റഫിനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ് ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അഷ്റഫിന്റെ വിധവക്ക് ആലപ്പുഴ ജില്ലാ സഹകരണ ബാങ്കില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേസിലെ പ്രധാനപ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ലെന്നും ഇവരെ ഉടന്‍ പിടികൂടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications